ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടര്‍' സിനിമയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ...
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടര്‍' സിനിമയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. 'പൊന്നാവണി പൂവല്ലേ...' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ഷൈന്‍ ടോം ചാക്കോ, തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിങ്ങനെ നിരവധി താരങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ പുതുമുഖതാരം ഡയാന ആണ് നായികയായ ആവണി ആയെത്തിയിരിക്കുന്നത്. ആവണിയുടെ ബാല്യ, കൗമാര, യൗവ്വന വളര്‍ച്ചകളിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രജീഷ് രാമന്‍ ആണ്.
Key Words: Shine Tom Chacko, The Protector Movie, New Song
COMMENTS