Police revealed more in the case of suitors killing and burying their newborn babies. Bhavin (26) of Amballur Chenakala and Anisha (22) Vellikulangara
സ്വന്തം ലേഖകന്‍
തൃശൂര്‍: കമിതാക്കള്‍ തങ്ങള്‍ക്കു ജനിച്ച നവജാത ശിശുക്കളെ കൊന്നു കുഴിച്ചിട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. ആമ്പല്ലൂര്‍ ചേനക്കാലയില്‍ ഭവിന്‍ (26), വെള്ളികുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നുവെളുപ്പിന് രണ്ടു മണിയോടെ മദ്യപിച്ച നിലയില്‍ ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മദ്യപിച്ചിരുന്ന ഇയാള്‍ ബാഗില്‍ നിന്ന് അസ്ഥികള്‍ എടുത്ത് പൊലീസിനു കൊടുത്ത ശേഷം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ തന്നെ ഇതു കുട്ടികളുടെ അസ്ഥിയാണെന്നു മനസ്സിലായ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയതുവരികയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയാണ്.
കര്‍മം ചെയ്യാനാണ് അസ്ഥികള്‍ എടുത്തു സൂക്ഷിച്ചതെന്നാണ് ഭവിന്‍ പറയുന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നാണ് ഭവിന്റെ മൊഴി.
ഫേസ് ബുക്കിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പമായി മാറിയെന്നുമാണ് ഭവിന്‍ നല്കിയ മൊഴി. 2001ലായിരുന്നു ആദ്യ പ്രസവം. വീട്ടിലെ ടോയ്ലറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും മരിച്ച നിലയിലാണ് കുട്ടി പുറത്തുവന്നതെന്നും അപ്പോള്‍ തന്നെ വീട്ടിലെ പറമ്പില്‍ കുട്ടിയെ കുഴിച്ചുമൂടിയെന്നും യുവതി അറിയിച്ചെന്നുമാണ് ഭവിന്‍ പറയുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്താനായി അസ്ഥി എടുത്തുവയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതി അസ്ഥി എടുത്തു തന്നുവെന്നും ഇയാള്‍ പറയുന്നു.
2024ലായിരുന്നു രണ്ടാമത്തെ പ്രസവം. അന്നു വീട്ടിലെ മുറിക്കുള്ളില്‍ പ്രസവിച്ചുവെന്നാണ് യുവതിയുടെ മൊഴി. ആണ്‍കുട്ടിയായിരുന്നുവെന്നും കുട്ടി കരയാന്‍ തുടങ്ങിയതോടെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നും അനീഷ പൊലീസിനോടു സമ്മതിച്ചു.
പ്രസവശേഷം കുട്ടിയുടെ മൃതദേഹവുമായി യുവതി ഭവിന്റെ അടുത്തേയ്ക്കു ചെന്നു. ഈ കുഞ്ഞിന്റെ മൃതദേഹം പുറക്കാട്ട് കുഴിച്ചിട്ടു. പിന്നീട് ഈ കുട്ടിയുടെയും അസ്ഥി വീണ്ടെടുത്തുവെന്നും ഭവിന്‍ പറയുന്നു.
ഇരുവരുടെയും മൊഴികള്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അനീഷ ലാബ് ടെക്‌നീഷ്യനാണ്. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. പക്ഷേ, വീട്ടുകാരും ജോലി സ്ഥലത്തുള്ളവരും അറിയാതെ ഇവര്‍ രണ്ടു ഗര്‍ഭവും മറച്ചുവെന്ന കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.
കുട്ടികളെ കൊലപ്പെടുത്താന്‍ മറ്റാരെങ്കിലും കൂട്ടുനിന്നോ എന്നതുള്‍പ്പെടെ ഒരുപാടു കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.
അനീഷ ഇപ്പോള്‍ മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതാണ് ഭവിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല, യുവതിക്കു മറ്റൊരു ഫോണ്‍ ഉണ്ടെന്നും ഇയാള്‍ കണ്ടെത്തി. ഇന്നലെ രാത്രിയില്‍ ഈ ഫോണ്‍ തുടര്‍ച്ചയായി ബിസി ആയിരുന്നു. ഇതോടെയാണ് പ്രകോപിതനായ ഭവിന്‍ മദ്യപിച്ച ശേഷം അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലേക്കു പോയതും ഞെട്ടിപ്പിക്കു കൊലപാതക കഥ പുറത്തറിഞ്ഞതും.
Summary: Police revealed more in the case of suitors killing and burying their newborn babies. Bhavin (26) of Amballur Chenakala and Anisha (22) of Vellikulangara Nuluvalli Mullakkaparambi were arrested by the police.
COMMENTS