ന്യൂഡല്‍ഹി : സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം തോന്നിയതോടെ എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിക...
ന്യൂഡല്‍ഹി : സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം തോന്നിയതോടെ എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട എഐ 315 ബോയിംഗ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് തിരിച്ചിറക്കിയത്. അഹമ്മദാബാദില്‍ തകര്‍ന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കല്‍ നടത്തിയത്.
യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനമായ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അപ്രതീക്ഷിത തടസ്സം മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ ഓണ്‍-ഗ്രൗണ്ട് സഹായവും ഞങ്ങള്‍ നല്‍കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ, ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിന് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലാന്‍ഡിംഗ് ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ യു-ടേണ്‍ എടുത്ത് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.
Key Words: Pilot, 787-8 Dreamliner, Air India, Emergency Landing
COMMENTS