വാഷിംഗ്ടണ്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ...
വാഷിംഗ്ടണ്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. ജൂണ്‍ 14 ന് നടന്ന യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിന് മുനീറിനെ ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് (വാഷിംഗ്ടണ്‍ സമയം) വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ പാകിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് കാണുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. മുനീര്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലുംതമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച നിര്‍ണായകമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനുമായി കര അതിര്‍ത്തി പങ്കിടുന്നു രാജ്യമാണ് പാകിസ്ഥാന്‍. യുദ്ധം രൂക്ഷമായതോടെ യുഎസ് സഖ്യകക്ഷിയായ പാക്കിസ്ഥാന്‍ ഇറാനുമായുള്ള വ്യോമ, കര മാര്‍ഗങ്ങള്‍ അടച്ചു. ഈ നീക്കം അതിര്‍ത്തിയുടെ ഇരുവശത്തുമായി നൂറുകണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്.
ബലൂചിസ്ഥാനിലെ ഗ്വാദര്‍ ജില്ലയിലെ ഗബ്ദ്-റിംദാന്‍ അതിര്‍ത്തിയും ചാഗി ജില്ലയിലെ തഫ്താന്‍ അതിര്‍ത്തിയും ഉള്‍പ്പെടെ നിരവധി കര മാര്‍ഗങ്ങള്‍ പാകിസ്ഥാന്‍ ഇറാനുമായി പങ്കിടുന്നുണ്ട്. യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം അമേരിക്കയും പങ്കാളികളാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നിര്‍ണായക കൂടിക്കാഴ്ച വരുന്നത്.
Key Words: Pakistan Army Chief, USA, Donald Trump, Israel-Iran Tension
COMMENTS