തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ...
തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം അന്തിമഫലം വരും. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണും.
263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. നിലമ്പൂരിൽ 75.27 ശതമാനമായിരുന്നു പോളിങ്. മുന്നണി സ്ഥാനാർഥികളടക്കം 10 പേരാണ് മത്സരിച്ചത്.
Key Words: Nilamboor By election Result
COMMENTS