New toll system in India
ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോളിനു പകരം വാര്‍ഷിക പാസ് നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഓഗസ്റ്റ് 15 മുതല്‍ 3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സ്വകാര്യ വാഹനങ്ങള്‍ക്ക് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
എടുത്ത തീയതി മുതല്‍ ഒരു വര്‍ഷം വരെ അല്ലെങ്കില്‍ 200 യാത്രകള്‍ക്കു വരെ പാസ് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഏതാണോ ആദ്യം വരുന്നത് അത് പരിഗണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയപാതകളിലൂടെ സുഗമവും ചെലവു കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. ഇതിനായുള്ള ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും മറ്റ് ഔദ്യോഗിക വെബ് സൈറ്റുകളിലും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Nitin Gadkari, Toll System, New, August 15
COMMENTS