ആലപ്പുഴ: കടപ്പുറം വനിത,ശിശു ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അമ്മത്തൊട്ടിലിൽ ...
ആലപ്പുഴ: കടപ്പുറം വനിത,ശിശു ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയത്. മൂന്ന് കിലോ 115 ഗ്രാം തൂക്കവുമുള്ള ആൺകുഞ്ഞാണ് പുതിയ അതിഥി.
അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം ആദ്യമായാണ് ആൺകുട്ടിയെ ലഭിക്കുന്നത്.
അലാറംകേട്ട് എത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. നിലവിൽ വനിത,ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Key Words: Alappuzha Ammathottil
COMMENTS