ന്യൂഡല്‍ഹി : ജാവലിന്‍ ത്രോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ താരം നീരജ് ചോപ്ര. 88.16 മീറ്റര്‍ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് ...
ന്യൂഡല്‍ഹി : ജാവലിന്‍ ത്രോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ താരം നീരജ് ചോപ്ര. 88.16 മീറ്റര്‍ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ചാമ്പ്യനായി. സീസണിലെ ഡയമണ്ട് ലീഗില്‍ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്.
ആദ്യ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.88 മീറ്റര്‍) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സില്‍വ 86.62 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തി.
എട്ടുവര്‍ഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മത്സരിക്കുന്നത്. രണ്ടാം ത്രോയില്‍ 85.10 മീറ്റര്‍ എറിഞ്ഞ നീരജിന്റെ തുടര്‍ന്നുള്ള മൂന്നു ത്രോകളും ഫൗളായിരുന്നു അവസാന ശ്രമത്തില്‍ 82.89 മീറ്റര്‍ ദൂരം മാത്രമാണ് നീരജിന് നേടാനായത്.
Key Words: Neeraj Chopra, Paris Diamond League , Julian Weber
COMMENTS