The BJP has announced Mohan George, who left the Kerala Congress, as its candidate in the Nilambur by-election
നിലമ്പൂർ : കേരള കോൺഗ്രസ് വിട്ടുവന്ന മോഹൻ ജോർജിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു.
62 കാരനായ മോഹൻ ജോർജ് മഞ്ചേരി കോടതിയിൽ അഭിഭാഷകനാണ്. മാർത്തോമ സഭ കൗൺസിൽ അംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ക്രിസ്തീയ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയും ബിജെപി ഉണ്ട്ക്കുണ്ട്.
നിലമ്പൂരിൽ മത്സരിക്കാൻ ബി ഡി ജെ എസിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയം മുന്നിൽകണ്ട് ബിജെപി നേതൃത്വം പ്രവർത്തിക്കുകയാണ്. ഈ സമയത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ഊർജ്ജം കളയേണ്ടെ ന്ന തീരുമാനത്തിലായിരുന്നു ബിജെപി നേതൃത്വം.
എന്നാൽ, ബിഡിജെഎസ് വഴങ്ങാതെ വന്നതോടെയാണ് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചത്.
ഇതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി വി അൻവറിന് തൃണമൂൽ കോൺഗ്രസ് നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. മത്സരിക്കുമെന്ന സമ്മർദ്ദ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ് അൻവർ.
അദ്ദേഹം കൂടി രംഗത്ത് വന്നാൽ മത്സരം കടക്കും. അൻവർ ഇടഞ്ഞു നിൽക്കുന്നതിനാൽ കടുത്ത മത്സരം തന്നെ നടക്കുമെന്ന് മോഹൻ ജോർജ് പറഞ്ഞു.
നിലവിൽ മോഹൻ ജോർജ് ബിജെപി അംഗമല്ല. ബിജെപിയിൽ അംഗത്വം ഉടൻ എടുക്കുമെന്നും പാർട്ടിക്കുവേണ്ടി ആയിരിക്കും ഇനിയുള്ള പ്രവർത്തനമെന്നും മോഹൻ ജോർജ് പറഞ്ഞു.
കേരള കോൺഗ്രസിന് ശക്തിയില്ല. മറിച്ച് ബിജെപി കരുത്തുള്ള പാർട്ടിയുമാണ്. ഉറുമ്പിന്റെ തലയായിരിക്കുന്നതിലും നല്ലത് ആനയുടെ വാൽ ആയിരിക്കുന്നതാണ് എന്നാണ് പാർട്ടി മാറുന്നതിനെ കുറിച്ച് വന്ന ചോദ്യത്തിന് മോഹൻ ജോർജ് മറുപടി നൽകിയത്.
Summary :The BJP has announced Mohan George, who left the Kerala Congress, as its candidate in the Nilambur by-election
COMMENTS