കോഴിക്കോട് : കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യ...
കോഴിക്കോട് : കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു.
ഇന്ന് ഉച്ചയോടെ മാമുണ്ടേരി, ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിലാണ്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Key Words: Lightning Storm
COMMENTS