തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പി പ്രസാദ്. ഭാരതാംബയുടെ ചിത്...
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പി പ്രസാദ്. ഭാരതാംബയുടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോ ? ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സർക്കാരിന് സാധിക്കില്ല.കേന്ദ്ര സർക്കാരിൻ്റെ പരിപാടികളിൽ പോലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാറില്ല.
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ആരുടെയും കുത്തകയല്ല. ജവഹൻലാൽ നെഹ്റു പോലും ഉയർത്തിയ മുദ്യാവാക്യമാണിത്. ഇന്ത്യൻ ജനതയാണ് ഭാരത് മാതാ എന്നത്.
സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തി നോക്കത്തവരാണ് ഇപ്പോൾ അവകാശവാദവുമായി എത്തുന്നത്. ബി ജെ പി ഇപ്പൊൾ നടത്തുന്നത് പ്രതിഷേധ നാടകങ്ങൾ. സംഭവത്തിൽ തണുത്ത നിലപാടല്ല സി പി ഐയുടേതെന്നും പി പ്രസാദ്.
Key Words: Minister P Prasad, Raj Bhavan Controversy
COMMENTS