Israel launches another attack, retaliates with missile launch, Iran, US military helps Israel defend against missiles, Middle East on brink of all-
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധകാഹളം മുഴക്കിക്കൊണ്ട് ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ കനക്കുന്നു. രണ്ടാം തവണയും ആക്രമണ പരമ്പര അഴിച്ചുവിട്ട ഇസ്രയേലിനു മറുപടിയായി ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ ജെറുസലേമിലും ടെല്‍ അവീവിലും മറ്റും വലിയ നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിലെ ടെല്‍ അവീവിലും ജറുസലേമിലും പ്രഭാതത്തിനുമുമ്പ് വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തുടര്‍ന്ന് രാജ്യത്തെ രണ്ട് വലിയ നഗരങ്ങളിലും താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു പാഞ്ഞു.
ഇറാനിയന്‍ മിസൈലുകള്‍ തടയാന്‍തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈന്യം പറഞ്ഞു.
വെള്ളിയാഴ്ച ഇറാന്‍ 100-ല്‍ താഴെ മിസൈലുകള്‍ മാത്രമാണ് പ്രയോഗിച്ചതെന്നും അവയില്‍ മിക്കതും തടഞ്ഞു നിര്‍ത്തുകയോ പരാജയപ്പെടുകയോ ചെയ്തതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഇറാന്‍ ആകെ 150-ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രയേലിന്റെ ഹാരെറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ ടെല്‍ അവീവിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഒരു ബഹുനില കെട്ടിടം തകര്‍ന്നു. ടെല്‍ അവീവ് പ്രാന്തപ്രദേശമായ റാമത് ഗാനില്‍ ഒമ്പത് കെട്ടിടങ്ങളും തകര്‍ന്നുവെന്ന് ഇസ്രായേലിന്റെ ഹാരെറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ രണ്ടാമത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ക്ക് ടെല്‍ അവീവിലെ ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സ നല്‍കി. ഒരാള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ. നഗരത്തിലെ ഒരു കെട്ടിടത്തില്‍ ഒരു പ്രൊജക്ടൈല്‍ ഇടിച്ചാണ് പരിക്കേറ്റതെന്ന് ഇസ്രയേലിന്റെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അറിയിച്ചു.
ടെല്‍ അവീവ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രി ആകെ 34 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ മിക്കവര്‍ക്കും നിസ്സാര പരിക്കുകളുണ്ടെന്നും ഇസ്രയേലിന്റെ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
ടെല്‍ അവീവിലെ ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു സ്ത്രീ മരിച്ചതായും ഇസ്രയേലി പൊലീസ് സ്ഥിരീകരിച്ചു.
ഇസ്രയേലി സൈന്യത്തിന്റെ കണക്കനുസരിച്ച് ഇറാനില്‍ നിന്ന് ഡസന്‍ കണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടു. അവയില്‍ ചിലത് 'തടഞ്ഞു'. ആളപായത്തെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു. പക്ഷേ മിസൈല്‍ പ്രൊജക്ടൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ടെല്‍ അവീവില്‍ ഒരു മിസൈല്‍ വീണു. ജറുസലേമില്‍ ഒരു വലിയ ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവ് പ്രദേശത്ത് 34 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ മിക്കവര്‍ക്കും നിസ്സാര പരിക്കുകളുണ്ടെന്നും ഇസ്രായേലിന്റെ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഒരാള്‍ മരിച്ചതായി പോലീസ് പിന്നീട് അറിയിച്ചു.
കൂടുതല്‍ ആക്രമണങ്ങള്‍ ഇറാനിലേക്ക് ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു.
ഇറാനില്‍, തലസ്ഥാനമായ ടെഹ്റാനിലും സമാനമായ സ്ഫോടനങ്ങള്‍ കേട്ടതായി അര്‍ദ്ധ-ഔദ്യോഗിക തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍റിന്റെ നിയന്ത്രണത്തിലുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, വെള്ളിയാഴ്ച രാത്രി രണ്ട് ആക്രമണങ്ങള്‍ക്ക് ശേഷം, ശനിയാഴ്ച ടെഹ്റാന്‍ വ്യോമാക്രമണങ്ങളുടെ മൂന്നാം ശ്രേണി ആരംഭിച്ചു. സൈനിക സ്ഥാപനങ്ങള്‍, ആണവ കേന്ദ്രങ്ങള്‍, കമാന്‍ഡര്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണങ്ങള്‍.
ഇസ്രയേലിന്റെ ഒരു കോണും സുരക്ഷിതമായിരിക്കില്ലെന്നും പ്രതികാരം വേദനാജനകമാണെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രയേലിലേക്ക് തൊടുത്ത ഇറാനിയന്‍ മിസൈലുകള്‍ വെടിവച്ചുവീഴ്ത്താന്‍ യുഎസ് സൈന്യം സഹായിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ആണവ പദ്ധതിയില്‍ ഒരു കരാറിലെത്തി ഇസ്രയേല്‍ ബോംബിംഗില്‍ നിന്നു രക്ഷനേടാന്‍ ഇറാന് ഇനിയും സമയമുണ്ടെന്ന്് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Summary: Israel launches another attack, retaliates with missile launch, Iran, US military helps Israel defend against missiles, Middle East on brink of all-out war
COMMENTS