The pilots of the Air India flight had given a 'mayday' signal shortly after take-off from Ahmedabad's Sardar Vallabhbhai Patel International Airport
സ്വന്തം ലേഖകന്‍
അഹമ്മദാബാദ്: അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ ഗുരുതര അപകട സൂചകമായ 'മെയ്‌ഡേ' സന്ദേശം നല്‍കിയിരുന്നു.
റേഡിയോ വഴി നല്‍കുന്ന ജീവന് ഭീഷണിയായ അടിയന്തര മുന്നറിയിപ്പാണ് 'മെയ്‌ഡേ' കോള്‍. പറന്നുയര്‍ന്ന് തൊട്ടുപിന്നാലെയും മേഘാനിനഗര്‍ എന്ന സ്ഥലത്ത് ഇടിച്ചു വീഴുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പും വിമാനത്തില്‍ നിന്ന് 'മെയ്‌ഡേ' സന്ദേശം ലഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം, വിമാനം റണ്‍വേ 23 ല്‍ നിന്ന് ഉച്ചയ്ക്ക് 1.39 ന് പുറപ്പെട്ടു. 'മെയ്‌ഡേ' കോള്‍ നല്‍കിയതിനുശേഷം വിമാനത്തില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തില്‍ നിന്ന് അവസാന സിഗ്‌നല്‍ ലഭിച്ചതായി തത്സമയ വ്യോമ ഗതാഗതം നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ്‌റാഡാര്‍ 24 പറഞ്ഞു.
8,200 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളും 1,100 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ ഒരു ഭാഗം ഒരു കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Summary: The pilots of the Air India flight had given a 'mayday' signal shortly after take-off from Ahmedabad's Sardar Vallabhbhai Patel International Airport.
COMMENTS