കോഴിക്കോട് : മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഷൈജിത്ത്, സനിത് എന്നവരെയാണ് ത...
കോഴിക്കോട് : മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഷൈജിത്ത്, സനിത് എന്നവരെയാണ് താമരശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
നടക്കാവ് പൊലിസും സിറ്റി ക്രൈം സ്‌ക്വാഡും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ അക്കൗണ്ടില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ കൈമാറ്റം ചെയ്യപ്പെട്ടതായും വ്യക്തമായിരുന്നു.
താമരശ്ശേരി കോരങ്ങാട് പ്രദേശത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. താമരശ്ശേരിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ യാത്ര ചെയ്യവെയാണ് ഇവര്‍ പൊലിസിന്റെ വലയിലകപ്പെട്ടത്.
പുതിയ ഒളിത്താവളം തേടി പോകുന്നതിനിടെയാണ് അറസ്റ്റ് നടന്നതെന്ന് പൊലിസ് വ്യക്തമാക്കി.
Key Words: Malaparamb, Sex Racket, Police Drivers Arrested
COMMENTS