വാഷിംഗ്ടണ്‍ : ഇസ്രായേലിന്റെ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യ...
വാഷിംഗ്ടണ്‍ : ഇസ്രായേലിന്റെ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാന്‍ ലക്ഷ്യം വയ്ക്കരുതെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വക്താവ് പ്രതികരിച്ചു. ഇസ്രയേലിന്റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനി കൊല്ലപ്പെട്ടു. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ജനറലാണ് കൊല്ലപ്പെട്ടത്. വീട് തകര്‍ത്ത് ഷംഖാനിയെ കൊലപ്പെടുത്തിയതായാണ് ഇസ്രായേല്‍ പറയുന്നത്.
അതോടൊപ്പം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ നിരവധി പ്രമുഖ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Key Words: Israel's Attack, Iran, White House, USA
COMMENTS