ന്യൂഡല്‍ഹി : ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്...
ന്യൂഡല്‍ഹി : ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചിലധികം ഇറാനിയന്‍ വ്യോമസേന വിമാനങ്ങള്‍ നശിപ്പിച്ചതായാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.
അതേസമയം, മേഖലയിലെ സംഘര്‍ഷ അന്തരീക്ഷം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചും മിഡില്‍ഈസ്റ്റില്‍ സംഭവിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും നേതാക്കള്‍ ഫോണില്‍ സംസാരിച്ചു. പ്രാദേശിക സുരക്ഷയും സമാധാനവും പുന:സ്ഥാപിക്കേണ്ട ആവശ്യകതയും സംഭാഷണത്തില്‍ എടുത്തുപറഞ്ഞു
Key Words: Israel IRan Conflict, Airports in Iran
COMMENTS