ന്യൂഡല്‍ഹി : ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും വന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും തന്റെ രാജ്യം ആണവ സമ്പുഷ്ടീകരണം 'ഒരിക്കലും നിര്‍ത്...
ന്യൂഡല്‍ഹി : ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും വന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും തന്റെ രാജ്യം ആണവ സമ്പുഷ്ടീകരണം 'ഒരിക്കലും നിര്‍ത്തില്ല' എന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ അംബാസഡര്‍ അമീര്‍-സയീദ് ഇറവാനി പറഞ്ഞു. മാത്രമല്ല, ഇറാന്‍ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു 'അനിഷേധ്യ അവകാശം' ആണിതെന്നും അമീര്‍ വ്യക്തമാക്കി.
സിബിഎസ് ന്യൂസിന്റെ 'ഫേസ് ദി നേഷന്‍' എന്ന പരിപാടിയ്ക്കിടെ മോഡറേറ്റര്‍ മാര്‍ഗരറ്റ് ബ്രെനന്‍, ഇറാന്‍ അവരുടെ മണ്ണില്‍ ഒരു ആണവ സമ്പുഷ്ടീകരണ പദ്ധതി പുനഃസ്ഥാപിക്കാന്‍' ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അമീര്‍ അത് തങ്ങളുടെ അവകാശമാണെന്ന് പ്രതികരിച്ചത്
ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് അവകാശമുണ്ടെന്ന് പറയുന്ന ആണവ നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) ഒരു വ്യവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ട് അമീര്‍ സംസാരിച്ചത്. 'അതിനാല്‍ സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്, ഒരു അനിഷേധ്യ അവകാശമാണ്, ഈ അവകാശം ഞങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു,' അമീര്‍ പറഞ്ഞു.
Key Words: Iran Israel Conflict, Iran's UN Ambassador, Nuclear Enrichment
COMMENTS