ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സ്‌ഫോടനങ്ങള്‍ക്കാണ് ഇന്ന് ഇസ്രയേല്‍ സാക്ഷ്യം വഹിച്ചത്. ഏഴാം ദിനത്തിലു...
ന്യൂഡല്‍ഹി : ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സ്‌ഫോടനങ്ങള്‍ക്കാണ് ഇന്ന് ഇസ്രയേല്‍ സാക്ഷ്യം വഹിച്ചത്. ഏഴാം ദിനത്തിലും കനത്ത മിസൈല്‍, ബോംബ് ആക്രമണങ്ങള്‍ തുടരുന്നു. ജറുസലേമിലെ ടെല്‍ അവീവിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതോടെ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇറാന്‍ ഇസ്രായേലിലെ ആശുപത്രിയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായും , അത് നേരിട്ട് ആശുപത്രിയില്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിലെ ബീര്‍ഷെബ നഗരത്തിലെ സൊറോക്ക ആശുപത്രിയിലേക്കാണ് ബാലിസ്റ്റിക് മിസൈല്‍ പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല.
വ്യാഴാഴ്ച രാവിലെയോടെ ജറുസലേമിലും ടെല്‍ അവീവിലും ശക്തമായതും തുടര്‍ച്ചയായതുമായ സ്‌ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും സുരക്ഷിത ഇടങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നും ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Key Words: Iran's Ballistic Missile Attack
COMMENTS