ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്...
ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനു മുന്‍പായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്. ആണവ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളിലാണു സിദ്ദിഖി പ്രവര്‍ത്തിച്ചിരുന്നത്.
സിദ്ദിഖിയ്ക്കായി യുഎസ് നേരത്തേ വലവിരിച്ചിരുന്നു എന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ പതിനേഴുകാരനായ മകന്‍ അടുത്തിടെയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടത്.
COMMENTS