ന്യൂഡല്‍ഹി : ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്‍. മൊസാദ് ആസ്ഥാന...
ന്യൂഡല്‍ഹി : ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്‍. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോറിനെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമാക്രണം. എന്നാല്‍ ആക്രമണം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Key Words: Iran Israel War
COMMENTS