വാഷിംഗ്ടണ്‍ : ഇറാന്‍ - ഇസ്രയേല്‍ യുദ്ധത്തിലേക്ക് അമേരിക്ക കൂടി പങ്കു ചേര്‍ന്നതോടെ ലോക ശ്രദ്ധ ഇറാന്റെ പ്രതികരണത്തിലേക്ക് തിരിഞ്ഞിരുന്നു. ആണവ ...
വാഷിംഗ്ടണ്‍ : ഇറാന്‍ - ഇസ്രയേല്‍ യുദ്ധത്തിലേക്ക് അമേരിക്ക കൂടി പങ്കു ചേര്‍ന്നതോടെ ലോക ശ്രദ്ധ ഇറാന്റെ പ്രതികരണത്തിലേക്ക് തിരിഞ്ഞിരുന്നു. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ഇറാന്‍ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്.
ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദി ഇര്‍വാനി കത്തു നല്‍കി.
Key Words: Iran Israel War
COMMENTS