Indian Railways has decided to publish the passenger reservation chart eight hours before the departure of the train to reduce the uncertainty
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ നേരിടുന്ന അനിശ്ചിതത്വം കുറയ്ക്കുന്നതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുമ്പ് പാസഞ്ചര്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു.
നിലവില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് യാത്രക്കാര്‍ക്കു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ടിക്കറ്റ് കിട്ടാതെ വന്നാല്‍ യാത്ര തന്നെ നടക്കാത്ത സ്ഥിതി വരുന്നുണ്ട്. ഈ അനിശ്ചിതത്വം ഒഴിവാക്കാന്‍ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം, റെയില്‍വേ അറിയിപ്പില്‍ പറയുന്നു.
ഉച്ചയ്ക്കു രണ്ടു മണിക്കു മുമ്പ് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് തലേദിവസം രാത്രി ഒമ്പതു മണിക്ക് ചാര്‍ട്ട് തയ്യാറാക്കും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ നിര്‍ദ്ദേശത്തോട് യോജിക്കുകയും തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ റെയില്‍വേ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
നേരത്തെ, റെയില്‍വേയുടെ ബിക്കാനീര്‍ ഡിവിഷന്‍ ിതിന്റെ പൈലറ്റ് മോഡല്‍ പരീക്ഷിച്ചിരുന്നു. അവിടെ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ സമയം എട്ട് മണിക്കൂറായി കുറച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
റെയില്‍വേയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റം പരിഷ്‌കരിക്കുന്നതിനുള്ള കേന്ദ്ര ബജറ്റ് പദ്ധതിയുടെ ഭാഗമായി 2023 ല്‍ പ്രഖ്യാപിച്ച പുതിയ സാങ്കേതിക നവീകരണം മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗുകള്‍ക്കു പ്രാപ്തമാക്കും. നിലവിലെ ശേഷിയുടെ അഞ്ചിരട്ടി കൂടുതലാണിത്.
മിനിറ്റില്‍ നാലു ലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലധികം അന്വേഷണങ്ങള്‍ സാധ്യമാകും. പുതിയ പി ആര്‍ എസില്‍ ഉപയോക്താക്കള്‍ക്ക് സീറ്റ് മുന്‍ഗണന ആവശ്യപ്പെടാനും നിരക്ക് കലണ്ടര്‍ കാണാനും കഴിയും.
ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തത്കാല്‍ ബുക്കിംഗുകള്‍ക്കായുള്ള പുതിയ സംവിധാനം വിപുലപ്പെടുത്താന്‍ അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആധാര്‍ അല്ലെങ്കില്‍ ഉപയോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ ലഭ്യമായ മറ്റേതെങ്കിലും പരിശോധിക്കാവുന്ന സര്‍ക്കാര്‍ ഐഡി ഉപയോഗിച്ചാണ് ഇനി മുതല്‍ തത്കാല്‍ ബുക്കിംഗ് നടത്തേണ്ടത്.
Summary: Indian Railways has decided to publish the passenger reservation chart eight hours before the departure of the train to reduce the uncertainty faced by waiting-listed passengers.
COMMENTS