തിരുവനന്തപുരം: 1977ൽ സി പി എം മത്സരിച്ചത് ആർ എസ് എസ് പിന്തുണയോടെയെന്ന് ജനതാ പാർട്ടി നേതാവും ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ രാമൻ...
തിരുവനന്തപുരം: 1977ൽ സി പി എം മത്സരിച്ചത് ആർ എസ് എസ് പിന്തുണയോടെയെന്ന് ജനതാ പാർട്ടി നേതാവും ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ രാമൻ പിള്ള. സി പി എമ്മിന് വോട്ട് ചെയ്യാൻ ആർ എസ് എസ് തീരുമാനിക്കുകയായിരുന്നെന്നും അത് സി പി എം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്‌തതായി രാമൻ പിള്ള പറഞ്ഞു.
പിന്നീട് ഒരു തെരഞ്ഞെടുപ്പിലും സി പി എം - ആർ എസ് എസ് സഹകരണം ഉണ്ടായിട്ടില്ലെന്നും രാമൻ പിള്ള പറഞ്ഞു.
'അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാർട്ടികളുമായി യോജിച്ച് മത്സരിക്കാമെന്നും അവരുടെ സ്ഥാനാർഥി ആരായാലും അവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആർ എസ് എസിൻ്റെ നിലപാട്. ഇക്കാര്യം ദേശാഭിമാനിയിൽ പോയി പി ഗോവിന്ദപ്പിള്ളയെ കണ്ട് അറിയിക്കുകയും ചെയ്തു. സി പി എം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. പരിപൂർണമായി സഹകരിക്കാനും അവർ തയ്യാറായി.
77 ന് ശേഷം ഒരിക്കൽ പോലും സി പി എമ്മുമായി ഒരിക്കലും സഹകരിച്ചില്ല.
വോട്ടെടുപ്പിന് മാസങ്ങൾക്ക് ശേഷം കണ്ണൂരും കാസർകോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതോടെ ഇരുകൂട്ടരും അകന്നു'. അദ്ദേഹം പറഞ്ഞു.
Key Words: CPM Contest, RSS Support
COMMENTS