വാഷിംഗ്ടണ്‍ : യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതിന്റെ സൂചന നല്‍കി ഹൂതികള്‍ രംഗത്തെ്. യുഎസുമായി വെടിനിര്‍ത്തല്‍ കരാറുണ്ടായത് ...
വാഷിംഗ്ടണ്‍ : യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതിന്റെ സൂചന നല്‍കി ഹൂതികള്‍ രംഗത്തെ്. യുഎസുമായി വെടിനിര്‍ത്തല്‍ കരാറുണ്ടായത് 'യുഎസ് ഇറാന്‍ യുദ്ധ'ത്തിനു മുന്‍പാണെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു.
ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോള്‍ എന്നതില്‍ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു.
2025 മേയിലാണ് യുഎസിന്റെ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹൂതികളെ യുഎസ് ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികള്‍ നിരന്തരം ആക്രമിക്കുന്നുണ്ട്.
Key Words: Houthis, Ceasefire Agreement , US - Iran Attack
COMMENTS