ന്യൂഡൽഹി : യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂണ്‍ ...
ന്യൂഡൽഹി : യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക.
ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂണ്‍ 27 മുതല്‍ ജൂണ്‍ 29 വരെ അവധി ലഭിക്കും. ജൂണ്‍ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിവസങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.
Key Words : Hijra New Year, UAE, Pravasi
COMMENTS