തിരുവനന്തപുരം : സംസ്ഥാനത്ത് രസീതുകൾ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാൻ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര ( ഔദ്യോഗിക ഭാഷ) വകുപ്പ് നിർദ്ദ...
തിരുവനന്തപുരം : സംസ്ഥാനത്ത് രസീതുകൾ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാൻ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര ( ഔദ്യോഗിക ഭാഷ) വകുപ്പ് നിർദ്ദേശം നൽകി.
കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണ് നിർദ്ദേശം നടപ്പിലാക്കുക. മുഴുവൻ വകുപ്പ് തലവന്മാർ, സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികൾ എന്നിവർക്കാണ് നിർദ്ദേശം.
നേരത്തെ സർക്കാർ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോർഡുകൾ, ഔദ്യോഗിക സീലുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളുടെ നിലവിലെ സ്ഥിതി ആരായാനും വിവരം ലഭ്യമാക്കാനും വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്.
എന്നാൽ രസീതുകൾ സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ വിഷയം ഗൗരവമായി പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയത്.
Key Words: Government Receipts, Malayalam and English Language
COMMENTS