Gold price today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടാകുന്നത്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,240 രൂപയും ഗ്രാമിന് 9,155 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ്ണ വിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയായി.
വെള്ളി വിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 116 രൂപയാണ് വെള്ളി വില. കഴിഞ്ഞ ആഴ്ച അവസാനത്തോടെ കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവില ഈ ആഴ്ച ആദ്യം മുതല്‍ ഇടിയുകയായിരുന്നു.
Keywords: Gold, Price, Decrease, Today, Yesterday
COMMENTS