അഹമ്മദാബാദ് : അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആര്‍. രൂപ...
അഹമ്മദാബാദ് : അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആര്‍. രൂപാണി (69) അന്തരിച്ചു.
ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാന്‍ പോകുകയായിരുന്നു രൂപാണി. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്നു. ഭാര്യ: അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കള്‍: പുജിത്, ഋഷഭ്, രാധിക.
രാംനിക്ലാല്‍ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് രണ്ടിനാണു വിജയ് രൂപാണി ജനിച്ചത്. കോളജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്.
Key Words: Former Gujarat Chief Minister, Air india Crash
COMMENTS