ന്യൂഡൽഹി : ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്...
ന്യൂഡൽഹി : ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാന്‍ തയ്യാറെന്നും പുടിന്‍ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
എന്നാല്‍, പുടിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നം തീര്‍ത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന് ട്രംപ് പ്രതികരിച്ചു.
Key Words: Donald Trump, Vladimir Putin, Russia Ukraine War
COMMENTS