കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പലിനെ എത്രയും വേഗത്തില്‍ നീക്കാന്‍ ആലോചന. അടുത്ത 48 മണിക്കൂറിനുള്ളില്‍...
കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പലിനെ എത്രയും വേഗത്തില്‍ നീക്കാന്‍ ആലോചന.
അടുത്ത 48 മണിക്കൂറിനുള്ളില്‍ തീക്കപ്പലിനെ തിരുവനന്തപുരം തീരത്തുനിന്ന് തെക്കുപടിഞ്ഞാറായി 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്കു നീക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിര്‍ദേശം നല്‍കി.
നിലവില്‍ കൊച്ചി തീരത്തുനിന്നു 72 നോട്ടിക്കല്‍ മൈല്‍ ദൂരത്താണു കപ്പലുള്ളത്. കപ്പിലില്‍ നിന്ന് ഇന്ധന ചോര്‍ച്ച ഉണ്ടാകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.
കപ്പല്‍ ഏതു തുറമുഖത്തേക്ക് അടുപ്പിക്കണമെന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്കു ഷിപ്പിങ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കി.
ഹെവി ഫ്യൂവല്‍ ഓയിലും മറൈന്‍ ഗ്യാസ് ഓയിലും കപ്പലില്‍ ഉണ്ട് എന്നതാണ് ആശങ്കയ്ക്ക് കാരണം. ഇന്ധന ചോര്‍ച്ച ഉണ്ടായാല്‍ അത് അയല്‍ സംസ്ഥാനങ്ങളെപ്പോലും ബാധിച്ചേക്കുമെന്ന് ഐടിഒപിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Key Words: Fire-hit Van Hai 503 Ship, Fuel Leak Fear
COMMENTS