യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ മൊബൈല്‍ ഫോണും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി....
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ മൊബൈല്‍ ഫോണും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി. 499 ഡോളര്‍ (43,000 രൂപ) വിലയുള്ള 'ടി1' സ്മാര്‍ട്ഫോണ്‍ ആണ് 'ട്രംപ് മൊബൈല്‍' ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നത്.
സെപ്റ്റംബറില്‍ വിപണയില്‍ വില്‍പനക്കെത്തുന്ന ഫോണിനായി 100 ഡോളര്‍ (8,600 രൂപ) മുന്‍കൂര്‍ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. പ്രതിമാസം 47.45 ഡോളറിന്റെ (4,000 രൂപ) റീചാര്‍ജ് പ്ലാന്‍ ആണ് ട്രംപ് കമ്പനി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളും എസ്.എം.എസും ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 24*7 റോഡ്സൈഡ് അസിസ്റ്റന്‍സും ടെലിഹെല്‍ത്ത് സേവനവും അടക്കം 'ദ് 47 പ്ലാന്‍' ഉറപ്പു നല്‍കുന്നുണ്ട്. ഇന്ത്യ അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോളും മൊബൈല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.ഫോണിന് സ്വര്‍ണനിറമാണ്.
'മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈന്‍' എന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും യു.എസ് ദേശീയ പതാകയും ഫോണില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 15 ഓപറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍, 16 മെഗപിക്സല്‍ സെല്‍ഫി കാമറ, 50 എം.പി പിന്‍ കാമറ, ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍, എ.ഐ ഫേസ് അണ്‍ലോക്ക്, 5,000 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എന്നിവയുമുണ്ട്.
Key Words: Donald Trump, Mobile Phone
COMMENTS