ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറ...
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
എയര്‍ ഇന്ത്യയുടെ കൈവശമുള്ള മൂന്ന് എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചായിരുന്നു ഡിജിസിഎ അന്വേഷണ റിപ്പോര്‍ട്ടെന്നും കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിമാനദുരന്തം സംഭവിച്ച ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Key Words: DGCA, Ahmedabad plane crash, Air India
COMMENTS