Deputy tahsildar suspended
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഇയാളുടെ പോസ്റ്റില്‍ രഞ്ജിതയെ ജാതീയമായി അധിക്ഷേപിക്കുകയും കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാക്കുകളുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നിരവധിയാളുകള്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. അതേസമയം പോസ്റ്റ് വിവാദമായതോടെ ഇയാള്‍ നീക്കം ചെയ്തിരുന്നു. മുന്‍പും ഇതേരീതിയില്‍ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ ഇയാള്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്.
Keywords: Ranjitha, Ahmedabad plane crash, Defamatory comment, Suspension
COMMENTS