കൊച്ചി: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഒന്നാമത് ദീപ്‍നിയ ഡി ബി. കോഴിക്കോട് സ്വദേശി ദീപ്‍നിയ 109ആം റാങ്കാണ് ...
കൊച്ചി: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഒന്നാമത് ദീപ്‍നിയ ഡി ബി. കോഴിക്കോട് സ്വദേശി ദീപ്‍നിയ 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ നേടിയത്. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് ദീപ്‍നിയ പരിശീലനം നേടിയത്. കേരളത്തില്‍ നിന്ന് മറ്റ് ആരും ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടില്ല.
ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ 73,328 പേർ യോഗ്യത നേടി. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്.
മധ്യപ്രദേശില്‍ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്‌ട്രയില്‍ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദല്‍ഹി സ്വദേശി അവിക അഗർവാളാണ്.
Key Words: NEET UG Exam
COMMENTS