ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യ വിമാനം തകര്...
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ 275 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചിട്ടുണ്ട്.
ജൂണ്‍ 12 നാണ് ദുരന്തമുണ്ടായത്. ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ ശ്രേണിയിലെ ഐ എക്‌സ് 787-8 വിമാനം സെക്കന്റുകള്‍ക്കുള്ളിലാണ് തകര്‍ന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരുണ്ടായിരുന്നു വിമാനത്തില്‍. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തില്‍ മരിച്ചു.
Key Words: Ahmedabad Plane Crash, Ministry of Civil Aviation
COMMENTS