കൊച്ചി : സാന്ദ്രാ തോമസിനെതിരായ വധഭീഷണിയില്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ...
കൊച്ചി : സാന്ദ്രാ തോമസിനെതിരായ വധഭീഷണിയില്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു. മദ്യലഹരിയിലാണ് റെനി ഗ്രൂപ്പില്‍ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാള്‍ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.
യൂണിയന്‍ നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി.
തനിക്കെതിരെയുണ്ടായ വധഭീഷണിയില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി.
Key Words: Sandra Thomas, Death Threats , Reni Joseph, Production Executives Union
COMMENTS