Cricketer Rinku Singh and Samajwadi Party Lok Sabha member Priya Saroj get married. Their engagement will be held on June 08 at a hotel in Lucknow
ലക്‌നൗ: ക്രിക്കറ്റ് താരം റിങ്കു സിഗും സമാജ്വാദി പാര്‍ട്ടിയുടെ ലോക് സഭാംഗവുമായ പ്രിയാ സരോജും വിവാഹിതരാവുന്നു. ഇവരുടെ വിവാഹനിശ്ചയം ജൂണ്‍ 08 ന് ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നടത്തും.
ഐ പി എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് (കെകെആര്‍) താരമാണ് റിങ്കു. കെ കെ ആര്‍ സെമി കാണാതെ പുറത്തായതോടെ റിങ്കുവിന് ഇപ്പോള്‍ ക്രിക്കറ്റ് തിരക്കുകളില്ല.
ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ വൈറലായിരുന്നു. എന്നാല്‍, ഔദ്യോഗിക വിവാഹനിശ്ചയ ചടങ്ങ് ഈ മാസം നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രിയയുടെ പിതാവ് തുഫാനി സരോജ് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ മൂന്ന് തവണ എംപിയും നിലവിലെ എംഎല്‍എയുമാണ് തുഫാനി സരോജ്. റിങ്കു സിങ്ങും പ്രിയാ സരോജും വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി തേടിയതായി തുഫാനി പറഞ്ഞു.
27 കാരിയായ പ്രിയാ സരോജ് 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 2024-ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് അവര്‍.
1998 നവംബര്‍ 23ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് പ്രിയാ സരോജ് ജനിച്ചത്. ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎ ബിരുദം നേടി. അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി.
ഇന്ത്യയുടെ ടി20 ടീമിലെ ഒരു പ്രധാന അംഗമാണ് റിങ്കു സിംഗ്. 30 ടി20 മത്സരങ്ങളിലും 22 ഇന്നിംഗ്സുകളിലും നിന്ന് 46.09 ശരാശരിയിലും 165.14 സ്‌ട്രൈക്ക് റേറ്റിലും മൂന്ന് അര്‍ദ്ധസെഞ്ച്വറികളോടെ 507 റണ്‍സ് റിങ്കു നേടിയിട്ടുണ്ട്.
2025 ലെ ഐപിഎല്ലില്‍ റിങ്കുവിന് തിളങ്ങാനായിരുന്നില്ല. 29.42 ശരാശരിയിലും 153.73 സ്‌ട്രൈക്ക് റേറ്റിലും 206 റണ്‍സാണ് താരം നേടിയത്.
Summary: Cricketer Rinku Singh and Samajwadi Party Lok Sabha member Priya Saroj get married. Their engagement will be held on June 08 at a hotel in Lucknow.
COMMENTS