തിരുവനന്തപുരം : കോൺഗ്രസിന് ക്യാപ്റ്റൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളാണ് ക്യാപ്റ്റൻമാരെന്നും എം എൽ എ പറഞ്ഞു. ജനങ്ങളെന്ന ക്യാപ്റ...
തിരുവനന്തപുരം : കോൺഗ്രസിന് ക്യാപ്റ്റൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളാണ് ക്യാപ്റ്റൻമാരെന്നും എം എൽ എ പറഞ്ഞു.
ജനങ്ങളെന്ന ക്യാപ്റ്റന് പിന്നിൽ അണിനിരക്കുന്ന പടയാളികളാണെന്ന ബോധ്യം എല്ലാ നേതാക്കൾക്കുമുണ്ട്. ക്യാപ്റ്റൻ എന്ന വിളിയെയാണ് രമേശ് ചെന്നിത്തല വിമർശിച്ചത്.
ക്യാപ്റ്റൻ വിളി അശ്ലീലം. ജനാധിപത്യത്തിൽ ക്യാപ്റ്റന് പ്രസക്തിയില്ല. കോൺഗ്രസിലെ ഒരു നേതാവും താൻ ക്യാപ്റ്റനാണെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയം കളിയല്ല, ഗൗരവമായ കാര്യമാണ്.
നിലമ്പൂരിലേത് ആരുടെയും വ്യക്തിപരമായ വിജയമല്ല. ക്യാപ്റ്റൻ വിളിയെ കേരള മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ.
Key Words: Rahul Mamkoottathil, Ramesh Chennithala
COMMENTS