Cloudburst in Himachal Pradesh: 2 dead, 20 missing
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുപതോളം പേരെ കാണാതായി. ഇന്ദിരാ പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളെയാണ് മഴവെള്ള പാച്ചിലില്‍ കാണാതായത്.
കാംഗ്ര ജില്ലയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളുവില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി, സ്‌കൂള്‍, കടകള്‍ റോഡുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായി.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി കരകവിഞ്ഞൊഴുകി മണാലി - ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. അടുത്ത നാലു ദിവസം പ്രദേശത്ത് അതി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Keywords: Himachal Pradesh, Cloudburst, 2 dead, 20 missing
COMMENTS