കൊച്ചി: ജാതി സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടു വരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂര്‍വ്വമല്ലെന്നും ലത്തീന്‍ സഭ...
കൊച്ചി: ജാതി സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടു വരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂര്‍വ്വമല്ലെന്നും ലത്തീന്‍ സഭ അഭിപ്രായപ്പെട്ടു. ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും സഭ ആവശ്യപ്പെട്ടു.
ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണമെന്നും സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതികള്‍ക്ക് വഴിതെളിയുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ലത്തീന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.
Key Words: Caste Census, Latin Church , NSS
COMMENTS