The police said that the group caught for running the brothel in Kozhikode paid Rs 1.15 lakh per month as rent for the flat. Young women were brought
കോഴിക്കോട് : കോഴിക്കോട്ട് അനാശാസ്യ കേന്ദ്രം നടത്തിയതിനു പിടിയിലായ സംഘം മാസം 1.15 ലക്ഷം രൂപയാണ് ഫ് ളാറ്റിനു വാടകയായി കൊടുത്തിരുന്നതെന്നു പൊലീസ്.
ഇത്രയും വലിയ തുക വാടക നല്കുമ്പോള്‍ അതിന്റെ എത്രയെങ്കിലും ഇരട്ടി ഇവര്‍ പെണ്‍വാണിഭത്തിലൂടെ കൊയ്തിരുന്നുവെന്ന് ഉറപ്പാണെന്നും പൊലീസ് പറയുന്നു.
അനാശാസ്യ കേന്ദ്ര നടത്തിയതിനു പിടിയിലായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തേയും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.
ഇടുക്കി കട്ടപ്പന നിവാസി അഭിരാമി, പുറ്റേക്കാട് കരുവന്‍തുരുത്തി സ്വദേശി ഉപേഷ് എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഇവരും പിടിയിലായിട്ടുണ്ട്.
മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ് ളാറ്റില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് മിന്നല്‍ പരിശോധനയിലൂടെ സംഘത്തെ പിടികൂടിയത്.
രണ്ടു വര്‍ഷം മുമ്പാണ് ഫ് ളാറ്റ് വാടകയ്ക്ക് എടുത്തത്. പക്ഷേ, രണ്ടു മാസം മുമ്പാണ് ഇവിടേക്ക് ആവശ്യക്കാരെ എത്തിച്ചു തുടങ്ങിയതെന്നും പൊലീസ് പറയുന്നു. ഇതിനു മുന്‍പ് ഇവര്‍ മറ്റെവിടെയെങ്കിലും കേന്ദ്രീകരിച്ചു വാണിഭം നടത്തിയിരുന്നോ എന്നു വ്യക്തമല്ല.
ചെന്നൈ, ബംഗളൂരു, തിരുവനന്തപുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം യുവതികളെ എത്തിച്ച് ആവശ്യക്കാര്‍ക്കു കാഴ്ചവച്ചിരുന്നു.
ഇവിടെ ആവശ്യക്കാര്‍ 3500 രൂപയാണ് നല്‌കേണ്ടത്. ഇതില്‍ ആയിരം രൂപ പെണ്‍കുട്ടിക്കു കൊടുക്കും. ബാക്കി നടത്തിപ്പുകാര്‍ എടുക്കുകയാണ് രീതി. ശരാശരി 25 പേരെങ്കിലും നിത്യേന ഇവിടെ ആവശ്യക്കാരായി എത്തിയിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
Summary: The police said that the group caught for running the brothel in Kozhikode paid Rs 1.15 lakh per month as rent for the flat. Young women were brought from Chennai, Bengaluru, Thiruvananthapura and Coimbatore to serve the needy.
COMMENTS