കോട്ടയം : കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും വർഗീയ പ്രസ്താവനയുമായി ബി ജെ പി നേതാവ് പി സി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവക...
കോട്ടയം : കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും വർഗീയ പ്രസ്താവനയുമായി ബി ജെ പി നേതാവ് പി സി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളർത്തിക്കൊണ്ടു വരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല.
ക്രിക്കറ്റ് മാച്ചിൽ പാകിസ്‌താൻ്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്‌ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയിൽ തീർത്തോളാമെന്നും പി സി ജോർജ് പറഞ്ഞു.
എച്ച് ആർ ഡി എസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്‌മരണ പരിപാടിയിലാണ് പി സി ജോർജിന്റെ പരാമർശം.
Key Words: BJP leader P.C. George, Communal Statement, Chief Minister, Case
COMMENTS