Attack against photographer
കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. ജയസൂര്യയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
ജയസൂര്യയുടെ കൂടെ വന്നവര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് ഫോട്ടോഗ്രാഫര്‍ സജീവന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കി.
ദേവസ്വം ബോര്‍ഡ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഔദ്യോഗികമായി ഏര്‍പ്പെടുത്തിയ ആളാണ് സജീവന്‍ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.
ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ദേവസ്വം ആവശ്യപ്പെട്ടപ്രകാരം ഇദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെയുള്ളവര്‍ തടയുകയും ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇയാള്‍ കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
Keywords: Jayasurya, Photographer, Photo, Attack, Case
COMMENTS