Asha workers all Kerala strike end today in Thiruvananthapuram
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരയാത്ര ഇന്ന് മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. കഴിഞ്ഞ മാസം അഞ്ചിന് കാസര്‍കോട്ടു നിന്നും ആരംഭിച്ച യാത്ര 46 ദിവസം പിന്നിട്ട് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിക്കുന്നത്.
രാവിലെ 10 മണിക്ക് പി.എം.ജി ജംഗ്ഷനില്‍ നിന്നും റാലി ആരംഭിക്കും. പതിനൊന്നു മണിക്ക് റാലിയോടനുബന്ധിച്ചുള്ള സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
അതേസമയം ആശമാര്‍ക്ക് ഇന്നു തന്നെ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വകുപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ പോര്‍ട്ടല്‍ മുഖാന്തരം പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയാണ് ഇന്നു തന്നെ നടത്തുന്നത്. ഇതില്‍ ആശമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി നടത്തുന്ന രാപ്പകല്‍ സമരം സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.
അവരുടെ ഒരാവശ്യത്തിനുപോലും അനുകൂല സമീപനം സ്വീകരിക്കാത്ത സര്‍ക്കാര്‍ പലപ്പോഴും അവരെ അധിക്ഷേപിക്കുകയാണ് ഉണ്ടായിട്ടുള്ളത്. വര്‍ഗീയ സംഘടനകളാണ് സമരം നടത്തുന്നതെന്ന നിലപാടാണ് സിപിഎമ്മിന്റേത്. അതേസമയം കോണ്‍ഗ്രസും ബിജെപിയും അവരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുമുണ്ട്.
Keywords: Asha workers, All Kerala strike, Maharali, End, Thiruvananthapuram
COMMENTS