Arya income tax raid
ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നടനുമായി ബന്ധപ്പെട്ട കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ചെന്നൈ അണ്ണാ നഗര്‍, വേലാച്ചേരി, ദൂരൈപാക്കം, കോട്ടിവാക്കം, കില്‍പാക്ക് എന്നിവിടങ്ങളിലുള്ള റസ്‌റ്റോറന്റുകളിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ആര്യയുടെയും റസ്‌റ്റോറന്റ് ഉടമകളുടെയും വീടുകളിലും പരിശോധന നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നടനെതിരെ നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. `ഷോ ദി പീപ്പിള്‍' എന്ന പേരിലും ഷാജി നടേശനും സന്തോഷ് ശിവനുമൊപ്പം `ഓഗസ്റ്റ് സിനിമ' എന്ന പേരിലുമുള്ള നിര്‍മ്മാണ കമ്പനികളില്‍ പങ്കാളിയാണ് ആര്യ. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്യ കാസര്‍കോട് സ്വദേശിയാണ്.
Keywords: Actor Arya, Income tax raid, Chennai
COMMENTS