മലപ്പുറം : നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കതിരെ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണിയുമായി പി. വി അന്‍വ...
മലപ്പുറം : നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കതിരെ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണിയുമായി പി. വി അന്‍വര്‍.
നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ പറയുന്നു. നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടിയെന്നും കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു.
തന്നെ യുഡിഎഫ് കറിവേപ്പിലയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നല്‍കിയെന്നും വിഡി സതീശന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നു, അതെങ്ങനെ നടന്നുവെന്നും അന്‍വര്‍ ചോദിച്ചു.
Key Words: PV Anwar, LDF - UDF Leaders , Nilamboor By Election
COMMENTS