Another covid death in Kerala, woman died, 1400 patients in the state, central directive for preparedness. Kerala has the highest number of cases
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബോധിച്ച് 24കാരി മരിച്ചു. നിലവില്‍ കേരളത്തില്‍ 1400 ആക്ടീവ് കേസുകലുള്ളതായാണ് കണക്ക്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസവും ചികിത്സയിലിരുന്ന 59 കാരന്‍ മരിച്ചിരുന്നു.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതേസമയം, 24 മണിക്കൂറിനിടെ 131 പേര്‍ രോഗമുക്തി നേടി. 363 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് ഏഴു പേര്‍ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 3758 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു. വേണ്ടത്ര കിടക്കകളും മരുന്നും വാക്‌സിനും, ഓക്‌സിജനും സജ്ജമാക്കാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റു രോഗങ്ങളുള്ളവര്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ പരിശോധന കാര്യമായി നടക്കാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി ലഭ്യമല്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
ഇതേസമയം, നിലവിലുള്ള കോവിഡ് പ്രതിരോധ വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
Summary: Another covid death in Kerala, woman died, 1400 patients in the state, central directive for preparedness. Kerala currently has the highest number of covid cases in the country. It is also a fact that the figures are not available accurately as the inspection is not done much in other states.
COMMENTS