ന്യൂഡൽഹി : ഇംഗ്ലീഷ് ഭാഷക്കെതിരെ രംഗത്തെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണംകെടു...
ന്യൂഡൽഹി : ഇംഗ്ലീഷ് ഭാഷക്കെതിരെ രംഗത്തെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ദൃഢനിശ്ചയമുള്ളവര്‍ക്ക് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണ്. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാന്‍ ഒരു വിദേശ ഭാഷയും മതിയാകില്ല. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സങ്കല്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് അഗ്‌നിഹോത്രി എഴുതിയ ‘മെയിന്‍ ബൂന്ദ് സ്വയം, ഖുദ് സാഗര്‍ ഹൂണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഈ പോരാട്ടം ബുദ്ധിമുട്ടാണെന്ന് അറിയാം. പക്ഷേ ഇന്ത്യന്‍ സമൂഹം അതില്‍ വിജയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി, ആത്മാഭിമാനത്തോടെ, സ്വന്തം ഭാഷകളില്‍ നമ്മുടെ രാജ്യത്തെയും ലോകത്തെയും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Amit Shah, English language
COMMENTS