അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ 242 പേരും മരിച്ചതായി സ്ഥിരീകരണം. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് ...
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ 242 പേരും മരിച്ചതായി സ്ഥിരീകരണം. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാനിയും.
രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. 625 അടി ഉയര്‍ത്തില്‍വച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു
വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
Key Words: Air India Crash
COMMENTS