ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിനും എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇടയ്ക്കിടെ നേരിടുന്ന സാങ്കേതിക തടങ്ങള്‍ക്കും പിന്നാ...
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിനും എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇടയ്ക്കിടെ നേരിടുന്ന സാങ്കേതിക തടങ്ങള്‍ക്കും പിന്നാലെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പരിശോധന നടക്കുന്നതിനാല്‍, അടുത്ത ഏതാനും ആഴ്ചകളില്‍ വൈഡ്ബോഡി വിമാനങ്ങളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ 15% കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ബോയിംഗ് 787-8 ന്റെ 33 വിമാനങ്ങളിലും, 787-9 ന്റെ 26 വിമാനങ്ങളിലും പരിശോധനകള്‍ പൂര്‍ത്തിയായതായും 26 എണ്ണത്തിന് സര്‍വീസിന് അനുമതി നല്‍കിയതായും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശേഷിക്കുന്ന വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും ബോയിംഗ് 777 ഫ്‌ലീറ്റിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
അതേസയമം, മൂന്നുറോളം പേരുടെ മരണത്തിനും ഒരു ദശാബ്ദത്തിനിടയിലെ ലോകത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തത്തിനും കാരണമായ അക171 വിമാനത്തിന്റെ അപകടത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടരുകയാണ്. ജൂലൈ പകുതി വരെ പ്രാബല്യത്തില്‍ വരുന്ന വെട്ടിക്കുറയ്ക്കലുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എഐ171 വിമാനം അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. അപകട സ്ഥലത്തുണ്ടായിരുന്ന ഏകദേശം 30 പേരും മരിച്ചു.
Key Words: Air India, Safety Check
COMMENTS